---
title: "ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി"
english_title: "Wife kills husband by hitting him on the head"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315048/Wife kills husband by hitting him on the head"
published_at: "2025-09-16T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8bfdf07cff_1000331715.png"
keywords: []
---

# ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി

> **Lead Summary:** വയനാട്: ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കാര്യമ്പാതി ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്.

## Article Content

വയനാട്: ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കാര്യമ്പാതി ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഭാര്യ ഭവാനി (54)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മരണകാരണത്തിൽ ഡോക്‌ടർ സംശയം പറഞ്ഞതോടെ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.

ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടർന്ന് നടന്ന പൊലീസ് ചോദ്യം ചെയ്യലിൽ ഭാര്യ കുറ്റം സമ്മതിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ചന്ദ്രൻ വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കി തന്നെ ഉപദ്രവിക്കുമായിരുന്നുവെന്ന് ഭവാനി മൊഴിയിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315048/Wife kills husband by hitting him on the head)